ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ട്

ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇടുക്കി, വയനാട്, മലപ്പുറം ,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് തീവ്രമഴയുണ്ടാകുമെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

മഴ മാറിനിന്നതോടെ പാലാ നഗരത്തിൽ കയറിയ വെള്ളം ഇറങ്ങി തുടങ്ങി. ഇന്നലെ വൈകുന്നേരത്തോടെ വളരെ പെട്ടെന്നായിരുന്നു പാലാ നഗരത്തിൽ വെള്ളം കയറിയത്. നഗരത്തിലെ പകുതിയിലധികം സ്ഥലത്തും വെള്ളം ഇറങ്ങിത്തുടങ്ങി. വൈകുന്നേരത്തോടെ പൂർണമായും വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് പാലാ. കോട്ടയം നഗരത്തിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം ഉയരുന്നതാണ് പുതിയ ആശങ്ക.

error: Content is protected !!