സംസ്ഥാനത്ത് സ്വർണവില 200 രൂപ കുറഞ്ഞ്

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞ് 37,960 രൂപയിലെത്തി. ഗ്രാമിന് 4745 രൂപയാണ് വില. യുഎസ് ഡോളർ കരുത്താർജിച്ചതാണ് സ്വർണവില കുറയാൻ കാരണമായത്. ഇന്നലെ പവന് 38,160 രൂപയായിരുന്നു വില.

മൂന്നുദിവസത്തെ വർധനവിന് ശേഷം ദേശീയ വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായി. എംസിഎക്‌സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.85 ശതമാനം കുറഞ്ഞ് 51,391 രൂപ നിലവാരത്തിലെത്തി.

error: Content is protected !!