
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. ഇന്നലെ കുത്തനെ ഉയർന്ന വിലയാണ് ഇന്ന് വീണ്ടും താഴ്ന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 240 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,015 രൂപയായി. പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 880 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഇന്നലെ പവന് 1,14,040 രൂപയായിരുന്നു വില. എന്നാൽ ഇന്ന് ഒറ്റയടിക്ക് 1,920 രൂപ കുറഞ്ഞതോടെ കഴിഞ്ഞ ദിവസത്തെ വർധനയെക്കാൾ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
18 കാരറ്റ് സ്വർണത്തിനും ഇന്ന് വിലയിടിഞ്ഞു. ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,515 രൂപയായി. ഇതനുസരിച്ച് ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വില 92,120 രൂപയാണ്.
14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8,970 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 71,760 രൂപ നൽകണം. 9 കാരറ്റിന് പവന് 46,280 രൂപ യാണ്.
കുറഞ്ഞ കാരറ്റ് സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് താരതമ്യേന കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,785 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 46,280 രൂപയാണ് വില.
ഒറ്റ ദിവസംകൊണ്ട് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 240 രൂപയും പവന് 1,920 രൂപയും കുറഞ്ഞത് ആഭരണ വിപണിയിൽ ശ്രദ്ധേയമായ മാറ്റമാണ്. ഇന്നലെ രേഖപ്പെടുത്തിയ കനത്ത വർധനയ്ക്ക് പിന്നാലെയാണ് ഇന്ന് വില വീണ്ടും താഴേക്ക് നീങ്ങിയത്.