ഫഹദ്-ദിലീഷ് ചിത്രം ജോജിയുടെ ടീസര്‍ പുറത്ത്

Entertainment Desk

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ജോജി’യുടെ ആദ്യ ടീസര്‍ പുറത്തെത്തി. ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ‘ദൃശ്യം 2’നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് ഇത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമാണ് ജോജി. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. ജോജിയിലെ കഥാപാത്രമായി തീരുന്നതിന് ഞാന്‍ സമയമെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തെ രസകരവും ആകര്‍ഷകവുമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ആമസോണ്‍ പ്രൈം വഴി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ചിത്രം ആസ്വദിക്കുമെന്ന് കരുതുന്നു, ഫഹദ് പറഞ്ഞു.

ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഇത്തരം കഥകള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രേക്ഷകരെ അവസാനം വരെ പിടിച്ചിരുത്താന്‍ ജോജിക്ക് സാധിക്കുമെന്നാണ് കരുതുന്നതെന്നും സംവിധായകന്‍ ദിലീഷ് പോത്തന്‍ പ്രതികരിച്ചു. ജോജി എന്ന ചിത്രത്തിലൂടെ ഫഹദിനൊപ്പം വീണ്ടും ഒന്നിക്കാനായതിന്റെ സന്തോഷമുണ്ടെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

error: Content is protected !!