ഹൃദയാഘാതത്തെ തുടര്‍ന്ന് ഡോക്ടര്‍ വീട്ടില്‍ മരിച്ചു; ഭീതി മൂലം ആരും സഹായിച്ചില്ലെന്ന് കുടുംബം

ആലപ്പുഴ; ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ അബോധാവസ്ഥയിലായ ഡോക്ടറെ കൊവിഡ് ഭീതി മൂലം ആരും സഹായിച്ചില്ലെന്ന സഹോദരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ആലപ്പുഴ ചെറിയനാട് പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍ വി ഐ ഫൈസല്‍ തിങ്കളാഴ്ചയാണ് മരിച്ചത്. സഹോദരിയും ഡോക്ടറുമായ അസീനയാണ് ആരോഗ്യപ്രവര്‍ത്തകന് നേരിടേണ്ടി വന്ന ദുരവസ്ഥ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ഊണും ഉറക്കവും നഷ്ട്ടപെടുത്തി പൊതു ജനങ്ങൾക്കുവേണ്ടി നാം ആരോഗ്യ പ്രവർത്തകർ ഇത്രയധികവും കഷ്ടപെട്ടിട്ടും, തന്റെ സഹോദരന്റെ ജീവൻ രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല എന്നായിരുന്നു സഹോദരിയുടെ ഫേസ്ബുക് പേജിൽ വികാര നിർഭരമായി കുറിച്ചത്.

error: Content is protected !!