സംസ്ഥാനത്ത് മാത്രമാണ് കൊവിഡിന് തുടക്കം മുതല്‍ സൗജന്യ ചികിത്സയുള്ളത്; മുഖ്യമന്ത്രി പിണറായി വിജയൻ

Report: Web Desk

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞതില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി.കേരളത്തില്‍ മാത്രമാണ് കൊവിഡ് ചികിത്സ തുടക്കം മുതല്‍ സൗജന്യമായുള്ളത്. അങ്ങനെ സൗജന്യമായുള്ള സംസ്ഥാനത്ത് കൊവിഡിനെ പ്രതിരോധിക്കാനുള്ള കുത്തിവയ്പ്പിന്റെ പൈസ ഇങ്ങ് പോരട്ടെ എന്ന് സംസ്ഥാനം വയ്ക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന് വേറൊന്നും പറയാനില്ലാഞ്ഞിട്ട് ആരോപണം ഉന്നയിക്കുന്നതാണ്. സൗജന്യ ചികിത്സയുടെ ഭാഗമാണ് കുത്തിവയ്പ്പും. അതില്‍ ഒരു പെരുമാറ്റ ചട്ട ലംഘനവുമില്ല. നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സൗജന്യ ചികിത്സയെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!