ചെന്നിത്തലക്കെതിരെ മത്സരിക്കുന്ന യൂത്ത് നേതാവിന്റെ ഹരജി തള്ളി ഹൈക്കോടതി

Web Desk

ഹരിപ്പാട് മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ സ്വതന്ത്രനായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് നിയാസ് ഭാരതിയുടെ ഹരജി ഹൈക്കോടതി തള്ളി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നം മാറ്റിയതിനെതിരെ നിയാസ് ഭാരതി നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. കഴിഞ്ഞ ദിവസമാണ് അനുവദിച്ച ചിഹ്നം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മാറ്റിയതിനെതിരെ നിയാസ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.
താക്കോൽ ചിഹ്നമാണ് ഹരജിക്കാരന് തുടക്കത്തിൽ അനുവദിച്ചിരുന്നത് . എന്നാൽ പ്രചാരണo തുടങ്ങിയ ശേഷം ഈ ചിഹ്നം പ്രചാസഠാക് രാഷ്ട്രീയ പക്ഷ എന്ന പാർട്ടിക്ക് നൽകിയതാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ തനിക്ക് ഗ്യാസ് സിലിണ്ടർ ചിഹ്നം അനുവദിക്കുകയായിരുന്നുവെന്ന് നിയാസ് ഹർജിയിൽ പറഞ്ഞു.അഞ്ച് ലക്ഷത്തോളം രൂപ ചെലവിട്ട് പ്രചാരണം തുടങ്ങിയ ശേഷം ചിഹ്നം മാറ്റിയത് നീതി നിഷേധമാണെന്നായിരുന്നു നിയാസ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.എന്നാല്‍ പോസ്റ്റല്‍ വോട്ടിംഗ് തുടങ്ങിയ സാഹചര്യത്തില്‍ വിഷയത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദത്തിനിടെ അറിയിച്ചു. തുടര്‍ന്നാണ് ഹരജി തള്ളിയത്.

error: Content is protected !!