
Report: Muhammed kakkad
മുക്കം: കുടുംബം പോറ്റാൻ നാടും വീടും ഉപേക്ഷിച്ച് മരുഭൂമിയിലെത്തി ജീവിതം തേടുമ്പോഴും നാട്ടിലെ പാവപ്പെട്ട രോഗികളെയും നിരാലംബരെയും ചേർത്തു പിടിച്ച് പ്രവാസികൾ. ”നിലച്ചു പോകരുത് പാലിയേറ്റീവ് കെയർ” എന്ന സന്ദേശവുമായി മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയറിൻ്റെ ധനശേഖരണാർഥം നടന്ന ബിരിയാണി ചലഞ്ചിൽ ഗൾഫ് മലയാളികളും പങ്കാളികളാവുകയായിരുന്നു.
ജിദ്ദയിലെ മുക്കത്തെയും സമീപ പ്രദേശങ്ങളിലെയും പ്രവാസി കൂട്ടായ്മയായ ജിദ്ദ മുക്കം ഏരിയ കൂട്ടായ്മ(മാക്ക് ജിദ്ദ) യും യു.എ.ഇയിലെ ചേന്ദമംഗല്ലൂർ കൂട്ടായ്മയായ ചേന്ദമംഗല്ലൂർ എക്സ് പാർട്ടിയേഴ്സും (സിയ) ജിദ്ദയിലും അജ്മാനിലുമായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചുകൊണ്ടായിരുന്നു ധന സമാഹരണം നടത്തിയത്.
ബിരിയാണി ചലഞ്ചിലൂടെയും സംഭാവനയായും പാലിയേറ്റീവ് കെയറിനു വേണ്ടി സമാഹരിച്ച തുക സംഘടനാ ഭാരവാഹികൾ മുക്കം പാലിയേറ്റീവ് കെയറിലെത്തി കൈമാറി.
മാക്ക് ജിദ്ദ ട്രഷറർ മുജീബ് ഉമ്മിണിയിലിൻ്റെ നേതൃത്വത്തിൽ പ്രവർത്തക സമിതി അംഗങ്ങളായ യൂസുഫ് കലയത്ത്, ഉസ്മാൻ മൈലപ്രം ,മുജീബുറഹിമാൻ തച്ചോട്ടിൽ, അഷ്റഫ് തേക്കുംകുറ്റി, കുട്ടൻ കൊടിയത്തൂർ അംഗംങ്ങളായ എ.കെ.മുരളി, രാഗേഷ് വായന, മുജീബ് കാരശ്ശേരി, റാഫി കൂടരഞ്ഞി, റഈസ് കൊടിയത്തൂർ, ഉസൈൻകുട്ടി കറുത്ത പറമ്പ്, ജംഷി കൊടിയത്തൂർ,
റിയാസ് വയലിൽ, ജംഷിദ്, ജാഫർ ഷാ ആനയാംകുന്ന്, ബഷീർ നോർത്ത് കാരശ്ശേരി എന്നിവർ ചേർന്ന് 5,55,555 രൂപ ഗ്രെയ്സ് ഭാരവാഹികൾക്കു കൈമാറി.
കോവിഡ് പശ്ചാത്തലത്തിൽ മലയാളികൾ നാട്ടിലേക്കു മടങ്ങാൻ ബുദ്ധിമുട്ടിയ സാഹചര്യത്തിൽ ഫ്ലൈറ്റുകൾ ചാർട്ട് ചെയ്തതടക്കം ഗൾഫിലും നാട്ടിലുമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന കൂട്ടായ്മയാണ് മാക്ക് ജിദ്ദ. സിയ യു.എ.ഇ സമാഹരിച്ച 4,60,000 രൂപ സിയ എക്സിക്യൂട്ടീവ് അംഗങ്ങളായ അജ്മൽ ഹാദി സി.ടി,ഷഫീഖ് റഹ്മാൻ എം.ടി,അദീബ് സി.ടി.അംഗങ്ങളായ റാനിഷ് സി.കെ,മുജീബ് പി.പി,സുഹൈൽ പി.കെ എന്നിവരും മുക്കം പാലിയേറ്റീവ് ക്ലിനിക്കിൽ വെച്ച് കൈമാറി.
ചടങ്ങിൽ ഗ്രെയ്സ് ചെയർമാൻ പി.കെ.ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. മാക്ക് ജിദ്ദ ട്രഷറർമുജീബ് ഉമ്മിണിയിൽ, സി.ടി.അജ്മൽ ഹാദി, ഉസ്മാൻ മൈലപ്രം , ടി.പി.അബൂബക്കർ , പി. കെ. പരീക്കുട്ടി ഹാജി, എം.പി. അസയിൻ മാസ്റ്റർ, ഒ.ശരീഫുുദ്ദീൻ, ബക്കർ കളർ ബലൂൺ എന്നിവർ സംസാരിച്ചു.