
നടിയെ ആക്രമിച്ച സംഭവം ,വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടാണ് ജഡ്ജി കോടതിയെ സമീപിച്ചത്. കേസ് നാലാം തിയതി പരിഗണിക്കും. ആറ് മാസത്തിനകം കേസിന്‍റെ വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. കൊവിഡ് ബാധ വ്യാപിച്ചതോടെ മൂന്ന് മാസത്തോളം വിചാരണ മുടങ്ങിയ സാഹചര്യത്തിലാണ് ജഡ്ജി കോടതിയെ സമീപിച്ചത്.