സുഭിക്ഷം സുരക്ഷിതം; പച്ചക്കറി വിത്ത് വണ്ടി ഉദ്ഘാടനം ചെയ്തു

Local News

സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ കോടഞ്ചേരി കൃഷിഭവന്റെ സഹകരണത്തോടെ ലോക് ഡൗൺ പ്രതിസന്ധി കാലത്ത് സുരക്ഷിത ഭക്ഷണമൊരുക്കാൻ വിദ്യാർത്ഥികളുടെ വീടുകളിൽ വിത്തുകളെത്തിച്ച് ജൈവ പച്ചക്കറി പ്രചരണം ലക്ഷ്യമിട്ടു കൊണ്ടുള്ള സുഭിക്ഷം സുരക്ഷിതം പച്ചക്കറി വിത്തുവണ്ടി യാത്രയുടെ ഉദ്ഘാടനം പച്ചക്കറി വിത്ത് പാക്കറ്റ് നല്കി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവ്വഹിച്ചു. വിഷരഹിത ജൈവ പച്ചക്കറി കൃഷിയെ പോത്സാഹിപ്പിക്കാനും , വിദ്യാർത്ഥികകളിൽ കാർഷിക സംസ്കാരം വളർത്താനുമായിട്ടാണ് പച്ചക്കറി വിത്തുവണ്ടി.
സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭി മുഖ്യത്തിൽ കരനെൽകൃഷി , മൽസ്യ കൃഷി, ജൈവ പച്ചക്കറി, വീട്ടിലൊരു പച്ചക്കറിത്തോട്ടം, മധുര വനം, വാഴക്കൊരു കൂട്ട് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഒരുകോടി വൃക്ഷത്തൈ വ്യാപനം പദ്ധതികളും നടത്തു .കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ സിബി ചിരണ്ടായത്ത്, കൃഷി ഓഫീസർ കെ. എ ഷബീർ അഹമ്മദ്, സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ, എന്നിവർ പങ്കെടുത്തു.

error: Content is protected !!