രാഹുല്‍ വീണ്ടും അധ്യക്ഷനാകണമെന്നാണ് ആഗ്രഹം;എ.കെ ആന്റണി

Web Desk

രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി.പുറത്തുനിന്നുള്ള ഒരാള്‍ അധ്യക്ഷനാകുന്നതില്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.‘സത്യം സത്യമായി കാണണം. ആ കുടുംബത്തിനോടുള്ള, കോണ്‍ഗ്രസുകാരുടെ വൈകാരികമായ ബന്ധം ഭയങ്കരമാണ്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി-രണ്ട് രക്തസാക്ഷികള്‍ ഉള്ള കുടുംബമാണ്. അപ്പോള്‍ ഒരു വൈകാരികമായ ബന്ധമുണ്ടാകും. അവരോടുള്ള ആ വൈകാരിക ബന്ധം രാഹുലിനോടുമുണ്ട്’, ആന്റണി പറഞ്ഞു.രാഹുലിന് സ്ഥിരതയില്ലെന്നുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും ബി.ജെ.പിയാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും ആന്റണി പറഞ്ഞു. അദ്ദേഹത്തോട് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളുവെന്നും ആന്റണി പറഞ്ഞു.2020 ആഗസ്റ്റിലാണ് നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 23 നേതാക്കള്‍ സോണിയ ഗാന്ധിയ്ക്ക് കത്ത് അയച്ചത് കോണ്‍ഗ്രസിനകത്ത് ഭിന്നതയ്ക്ക് വഴിയൊരുക്കിയിരുന്നു. നേതാക്കളുടെ നടപടിയെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. കത്തയച്ച ഈ 23 നേതാക്കളല്ല കോണ്‍ഗ്രസെന്ന കാര്യം ഓര്‍ക്കണം എന്ന രീതിയിലടക്കമുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

error: Content is protected !!