സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും: മന്ത്രി എ കെ ശശീന്ദ്രന്‍

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ദീര്‍ഘദൂര കെ എസ് ആര്‍ ടി സി ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. 206 ദീര്‍ഘദൂര സര്‍വീസുകളാണ് ആരംഭിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സർവീസ് നടക്കുക. പഴയ നിരക്കിലായിരിക്കും സര്‍വീസ്.  അന്യ സംസ്ഥാനത്തേക്ക് ഇപ്പോള്‍ യാത്ര ഉണ്ടാവില്ല.

കൊവിഡ് രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയില്‍ നിന്നാകും താല്‍ക്കാലിക സംവിധാനം ഉണ്ടാവുകയെന്നും മന്ത്രി ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പരാമാവധി ചെയ്യാന്‍ കഴിയുന്ന കാര്യം സ്വകാര്യ ബസ്സുകള്‍ക്കായി ചെയ്ത് കൊടുത്തിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകള്‍ക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും മന്ത്രി അറിയിച്ചു.

error: Content is protected !!