ആർ ആർ ആറുമായി കൊമ്പ് കോർക്കാൻ ഗായത്രി സുരേഷിന്റെ സൈക്കോ ത്രില്ലെർ എസ്‌കേപ്പ്‌ ഇ മാസം 25 നു തിയേറ്ററിൽ എത്തും

നവാഗതനായ സർഷിക്ക് റോഷൻ സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലെർ എസ്‌കേപ്പ്‌ മാർച്ച്‌ 25 നു തിയേറ്ററുകളിൽ എത്തും. സ്ത്രീ പ്രാധാന്യം ഉള്ള ചിത്രത്തിൽ ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും അരുൺ കുമാറും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഏറെ പുതുമ അവലംബിച്ചു എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ സർഷിക്ക് റോഷനാണ്. എസ് ആർ ബിഗ് സ്ക്രീൻ എന്‍റര്‍ടൈന്‍മെന്‍റ് ആണ് ചിത്രം നിർമിക്കുന്നത്.

അരുൺ കുമാറും സന്തോഷ് കീഴാറ്റൂരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ഷാജു ശ്രീധർ, നന്ദൻ ഉണ്ണി, രാമ ദേവി, വിനോദ് കോവൂർ, ബാലൻ പാറക്കൽ, ദിനേശ് പണിക്കർ, രമേശ് വലിയശാല,സുധി കൊല്ലം, കൊല്ലം ഷാഫി എന്നിവര്‍ ഉള്‍പ്പെടെ മുപ്പത്തി അഞ്ചോളം താരങ്ങള്‍ അണിനിരക്കുന്നു. നിറയെ വെല്ലുവിളികൾ നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രാഫർ സജീഷ് രാജാണ് നിർവഹിച്ചത്. സന്ദീപ് നന്ദകുമാറാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സംഗീതം സാനന്ദ് ജോർജ് ഗ്രേസ്.

എസ് ആർ ബിഗ് സ്ക്രീൻ എന്റർടൈൻമെന്റിന്റെ ബാനറിൽ തയ്യാറാകുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ്‌ ഡിസൈനർ നിബിൻ നവാസും, സുരേഷ് അത്തോളി പ്രൊഡക്ഷൻ കൺട്രോളറും, സി മോൻ വയനാട് ആർട്ട് ഡയറക്ടറുമായി സിനിമയുടെ പിന്നണിയിൽ എത്തുന്നു. പി. ആർ. ഓ. പ്രതീഷ് ശേഖർ

ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടിൽ മുഖംമൂടി അണിഞ്ഞു എത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗർഭിണിയും സുഹൃത്തും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് എസ്‌കേപ്പിന്റെ ഇതിവൃത്തം, ഗർഭിണിയുടെ വേഷത്തിൽ എത്തുന്നത് ഗായത്രി സുരേഷ് ആണ്. മലയാളത്തിലെ ആദ്യത്തെ സൈക്കോ സർവൈവൽ ത്രില്ലെർ ആവും എസ്‌കേപ്പ്

error: Content is protected !!