കോഴിക്കോട് കൊവിഡ് ബാധിച്ച് രണ്ട് മരണം

കോഴിക്കോട്: കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന്‍ (72) എന്നിവരാണ് മരണപെട്ടത് . ശനിയാഴ്‍ചയാണ് നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു സിറാജുദ്ദീന്‍. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന സിറാജുദ്ദീനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

error: Content is protected !!