
ഒരു ചെറു കിളിക്ക് കൂടു കൂട്ടാനായി കോടികൾ വിലയുള്ള തന്റെ ബെൻസ് വിട്ടു നൽകിയിരിക്കുകയാണ് ഷെയ്ഖ് ഹംദാൻ. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമാണ് ഷെയ്ഖ് ഹംദാൻ തന്നെ ഇസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഷെയർ ചെയ്ത് വിഡിയോയിലാണ് മെഴിസിഡീസ് ബെൻസ് ജി63 എ എം ജിയിൽ കൂടു കൂട്ടിയിരിക്കുന്ന കുഞ്ഞിക്കിളിയുടെ കാര്യം പുറം ലോകം അറിഞ്ഞത്
കൂടുകൂട്ടുക മാത്രമല്ല മുട്ടയിട്ട് അടയിരിക്കുകയാണ് കിളി. കൂടുകൂട്ടിയത് കണ്ട് മറ്റുള്ളവരോടെ വാഹനത്തിന് അടുത്തേക്ക് പോകരുതെന്നും ഹംദാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ ദുബൈയിലെ കിരീടാവകാശിയുടെ വിനയത്തിന്റെ മറ്റൊരു മുഖം കൂടി വ്യെക്തമാവുകയാണ്