യുഎഇയെ കയ്യിലെടുത്ത് വനിതകൾ; 80025 കമ്പനികളുടെ ഉടമകള്‍ സ്ത്രീകള്‍

Report: International Desk

യുഎഇയിലെ 80025 കമ്പനികളുടെ ഉടമകൾ വനിതകള്‍ ആണെന്ന് റിപ്പോര്‍ട്ട്.യുഎഇയില്‍ താമസിക്കുന്ന 33.7% സ്ത്രീകളും ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക വിദഗ്ധർ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ആണ്. ആരോഗ്യ മേഖലമാത്രം എടുത്ത് പരിശോധിക്കുകയാണെങ്കില്‍ 64 % സ്ത്രീ പ്രാതിനിധ്യം ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.46 % സ്ത്രീകള്‍ ഐ ടി മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ബിരുദധാരികളായി പുറത്തിറങ്ങുന്ന സ്ത്രീകളുടെ എണ്ണവും ഒരോ വര്‍ഷവും വര്‍ദ്ധിച്ചുവരുകയാണ്. യുഎഇ മന്ത്രിസഭയില്‍ ഒമ്പത് വനിതകള്‍ ഉണ്ട്. 362687 വനിതകൾ ആണ് സർവകലാശാലകളിൽ ഉപരിപഠനത്തിനായി ഈ വര്‍ഷം ചേര്‍ന്നിരിക്കുന്നത്.

രാജ്യത്ത് 63 % വനിതകൾ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി മാധ്യമ രംഗത്തേക്ക് ഉടന്‍ കടന്നുവരാന്‍ തയ്യാറെടുക്കുന്നുണ്ട്.വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളിലും വനിതകള്‍ ജോലി ചെയ്യുന്നുണ്ട്.ഇൻഷൂറൻസ് കമ്പനികള്‍, മറ്റു അഡ്മിനിസ്ട്രേഷൻ പദവികളും വനിതകള്‍ വഹിക്കുന്നുണ്ട്. സ്ത്രീ-പുരുഷ സമത്വത്തിനായി വലിയ രീതിയിലുള്ള പരിശ്രമമാണ് യുഎഇ നടത്തുന്നത്. ലോക വനിതാ ദിനത്തോടനുബന്ധിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

error: Content is protected !!