ദാഹിച്ചെത്തിയ തെരുവ് നായയ്ക്ക് വെള്ളം നല്‍കി വൃദ്ധൻ :മാതൃക ചിത്രം ഏറ്റെടുത്ത് ട്വിറ്റെർ

https://youtu.be/0s8yo0mthzq

മനുഷ്യത്വത്തെ  വ്യക്തമാക്കുകയാണ്   ഈ വീഡിയോ. ദാഹിച്ചുവലഞ്ഞ നായയ്ക്ക് വെള്ളം നല്‍കുന്ന വൃദ്ധന്റെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തെരുവിലെ ഒരു പൈപ്പില്‍ നിന്ന് കൈക്കുമ്പിളില്‍ വെള്ളം ശേഖരിച്ച് പതിയെ നടന്നെത്തിയാണ് ഈ മനുഷ്യന്‍ നായയ്ക്ക് വെള്ളം നല്‍കുന്നത്. വീണ്ടും ഇയാള്‍ ഇത് ആവര്‍ത്തിക്കുകയും നായ എതിര്‍ക്കാതെ വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. ഫോറസ്റ്റ് ഓഫീസറായ സുശാന്ത് നന്ദയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലോകത്ത് ഇന്നും മനുഷ്യത്വത്തിന്റെ വേര് ഉറവ വറ്റാതെ കിടക്കുന്നു എന്ന് നമുക്ക് ഈ ഒരു വിഡിയോയിലൂടെ മനസിലാക്കാം .

error: Content is protected !!