
ലോകത്ത് കൊവിഡ് പ്രതിദിന വർധനയിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമത് . ഓഗസ്റ്റ് രണ്ടാം വാരം ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലാകുമെന്നാണ് വിലയിരുത്തൽ. മൂന്ന് ദിവസത്തിൽ ഒരു ലക്ഷം പുതിയ രോഗികൾ എന്ന തരത്തിലാണ് ഇപ്പോള്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടര ലക്ഷം സാമ്പിളുകൾ പരിശോധിച്ചപ്പോള്‍ 37,148 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ടോ മുന്നോ ദിവസത്തിനകം ഇന്ത്യയില്‍ പ്രതിദിന വർധന അമ്പതിനായിരം കടന്നേക്കാമെന്ന് വിദഗ്ദര്‍ അറിയിച്ചു .