സ്വര്‍ണ മല കുഴിക്കുന്ന തിരക്കില്‍ ഒരു ഗ്രാമം

Report: International Desk

കോംഗോയിലെ തെക്കന്‍ കിവു പ്രവിശ്യയിലാണ് സംഭവം. ഇവിടുത്തെ ലുഹീഹീ മലനിരകളില്‍ സ്വര്‍ണമുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് ജനപ്രവാഹം.വാര്‍ത്ത ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കൂടുതല്‍ ആളുകള്‍ സ്ഥലത്തേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. സമീപ ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകള്‍ ആയുധങ്ങളുമായി എത്തിയതോടെ തിക്കും തിരക്കും അനിയന്ത്രിതമായി.

ഇതോടെ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മലയിലെ ഘനനം നിര്‍ത്തിവെച്ചുകൊണ്ട് പ്രദേശിക ഭരണകൂടം ഉത്തരവിറക്കി. പ്രകൃതി വിഭവങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് കോംഗോ. മലയിലെ ഖനനം നിര്‍ത്തിക്കൊണ്ട് ഉത്തരവിറക്കിയെങ്കിലും ഇപ്പോഴും നിരവധിയാളുകളാണ് ഇപ്പോഴും ഇങ്ങോട്ടേക്ക് ഖനനത്തിനായി എത്തുന്നത്.

error: Content is protected !!