
Report:Web Desk
ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു.ആർക്കും പരിക്കില്ല. ആലപ്പുഴ തുറവൂർ ജംഗ്ഷനിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം . അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം തകർന്നു. വിജയ് യേശുദാസ് ആണ് കാർ ഓടിച്ചിരുന്നത്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി പോകുകയായിരുന്നു. തൈക്കാട്ടുശേരി ഭാഗത്ത് നിന്ന് മറ്റൊരു കാർ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങൾ റോഡരികിലേക്ക് മാറ്റി.