ലഹരിമരുന്ന് റിയയ്ക്കു വേണ്ടി; വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ ദീപിക

2017ൽ ലഹകരിമരുന്ന് വേണമെന്ന് ആവശ്യപ്പെട്ടു ചാറ്റ് ചെയ്ത വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിൻ ദീപിക തന്നെയായിരുന്നെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെത്തി . ദീപികയുടെ മാനേജർ കരിഷ്മയും അന്തരിച്ച നടൻ സുശാന്ത് സിങ്ങിന്റെ മാനേജർ ജയ സഹയും ഇൗ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. ലഹരിക്കേസിൽ ദീപികയ്ക്കു പുറമെ, നടിമാരായ സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെയും ഇന്നു ചോദ്യം ചെയ്യും.

കരിഷ്മയെയും രാകുൽ പ്രീത് സിങ്ങിനെയും എൻസിബി ഇന്നലെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു., സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്കു വേണ്ടിയായിരുന്നു താൻ ലഹരിമരുന്നു കയ്യിൽ സൂക്ഷിച്ചത് എന്നാണ് രാകുലിന്റെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു

ഇതോടൊപ്പം കരൺ ജോഹർ 2019ൽ നടത്തിയ ലഹരി വിരുന്നിനെക്കുറിച്ച് എൻസിബി അന്വേഷണത്തിന് തയാറെടുക്കുന്നു. ഷാഹിദ് കപൂർ, മലൈക അറോറ, അർജുൻ കപൂർ വിക്കി കൗശൽ, രൺബീർ കപൂർ, വരുൺ ധവാൻ, സോയ അക്തർ എന്നിവർ വിരുന്നിൽ പങ്കെടുത്തിരുന്നു. അതിനാൽ ഈ അഭിനേതാക്കളിലേക്കും അന്വേഷണം നീണ്ടേക്കാം.

error: Content is protected !!