അനിഖയ്‍ക്കെതിരെയുള്ള മോശം കമന്റുകളെ വിമര്‍ശിച്ച് അഭിരാമി വെങ്കിടാചലം

മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമായ അനിഖയുടെ ഒരു ഫോട്ടോയ്‍ക്ക് ചിലര്‍ മോശം കമന്റ് രേഖപ്പെടുത്തിയതിന് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം.കൃത്യമായി ഇത് എല്ലാ സൈബര്‍ ബുള്ളികളോടും പറയേണ്ടതുണ്ട് . നിങ്ങളുടെ ഐപി അഡ്രസോ , വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. എന്നിട്ട് അവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നുവെന്നാണ് അഭിരാമി വെങ്കിടാചലം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്‍തിരിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ വെള്ളിത്തിരയിലെത്തിയത്. ഗൗതം വാസുദേവ് മേനോന്റെ ചിത്രത്തിലും സിരുത്തൈ ശിവയുടെ ചിത്രത്തിലും അജിത്തിന്റെ മകളായി അഭിനയിച്ചും അനിഖ തമിഴിലും ശ്രദ്ധ നേടി.

error: Content is protected !!