
Report:Web Desk
ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ലൈംഗികാതിക്രമത്തിന് ഇരയായി.പുതിയ വെളിപ്പെടുത്തലുകളുമായി മകൾ ഐറാ തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്.പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞ് ഐറ ഖാൻ. വർഷങ്ങളായി നേരിട്ട വിഷാദ രോഗത്തിന് കാരണം ഇതാണെന്നും ഐറ പറയുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് ഐറ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നാല് വർഷത്തോളം കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു ഐറാ ഖാൻ. പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിനിരയായി. ഇക്കാര്യം മാതാപിതാക്കളായ റീന ദത്തയോടും ആമിർ ഖാനോടും പറഞ്ഞിരുന്നു. ആ ഭയാനകമായ സാഹചര്യം മറികടക്കാൻ മാതാപിതാക്കളാണ് സഹായിച്ചത്. ഇനി ഇത്തരത്തിൽ ഒരു സംഭവം ജീവിതത്തിൽ ഉണ്ടാകില്ലെന്ന് മനസിൽ ഉറപ്പിച്ചു. ആ അവസ്ഥയിൽ നിന്ന് പുറത്തു കടന്നു. എന്നാൽ ആ സംഭവം മനസിനെ വീണ്ടും വേട്ടയാടി തുടങ്ങി. 18-20 വയസിലായിരുന്നു അതെന്നും ഐറ പറയുന്നു.