
Report: Web Desk
പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഒക്ടോബർ 6 വൈകിട്ട് അഞ്ചിന് അവസാനിക്കും.പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ഇന്ന് അവസാനിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റായതിനാല്‍ അവസരം ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ആദ്യ അലോട്ട്മെന്‍റില്‍ താല്‍ക്കാലിക പ്രവേശനം എടുത്തവരും രണ്ടാം അലോട്ട്മെന്‍റില്‍ മാറ്റമൊന്നുമില്ലെങ്കില്‍ ഇന്ന് വൈകീട്ട് അഞ്ചിനകം സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെയും പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങിയവരെയും സപ്ലിമെന്‍ററി അലോട്ട്‌മെന്‍റില്‍ പരിഗണിക്കില്ല. രണ്ടാം പ്രവേശന നടപടി പൂര്‍ത്തിയായ ശേഷമുള്ള സീറ്റൊഴിവ് വെബ്സൈറ്റില്‍ ഒക്ടോബര്‍ 10ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും.