കൂപ്പെൽ ഷോറൂം മുക്കത്ത് പ്രവർത്തനം ആരംഭിച്ചു

Report: Rafeeq Thottumukkam

സ്മാർട്ട് ഫോൺ, ടാബ്ലറ്റ് സർവിസും ആക്സസറീസും ഒരു കുടക്കീഴിൽ ഒരുക്കി കൂപ്പെൽ ഷോറൂം കോഴിക്കോട് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. പേരാമ്പ്ര, ബാലുശേരി, മുക്കം എന്നിവിടങ്ങളിലാണ് കൂപ്പൽ പ്രവർത്തനം തുടങ്ങിയത്. മുക്കം അഭിലാഷ് ജങ്ഷനിലാണ് കൂപ്പെൽ പ്രവർത്തനം തുടങ്ങിയത്.പ്രശസ്ത മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനൻ ഉദ്ഘാടനം ചെയ്തു.

മൊബൈൽ ഫോൺ സർവിസ് മേഖലയിൽ ആദ്യമായി കൂപ്പെൽ ഇ-കാർഡ് അവതരിപ്പിക്കുന്നു എന്ന സവിശേഷതയുംകൂടെ ഇവയ്ക്കുണ്ട് . ഇ- കാർഡ് സ്വന്തമാക്കുന്നവർക്ക് സർവിസിൽ 10 മുതൽ 70 ശതമാനം വരെ ഡിസ്കൗണ്ടും പോയിന്റും ലഭിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ 15 ദിവസം സർവിസിന് 50 ശതമാനം കിഴിവ് ലഭിക്കും. കൂടാതെ 500 രൂപയ്ക്ക് മുകളിൽ പർച്ചേഴ്സ് ചെയ്യുന്നവർക്ക് സമ്മാനങ്ങളും നൽകും.നൂതന സ്മാർട്ട് ഫോൺ ഉപകരണങ്ങൾ, ഫോൺ ഡാറ്റ സുരക്ഷ, ഗുണമേൻമയുള്ള സ്പെയർ പാർട്സുകൾ എന്നിവയെല്ലാം കൂപ്പലിന്റെ മറ്റൊരു പ്രത്യേകതയാണ്. എയർ പോഡ്, സ്മാർട്ട് വാച്ച്, പവർ ബാങ്ക്,വയർലസ് ബാറ്ററി ചാർജർ, നെക്ക് ബാന്റ്, ബ്ലൂടൂത്ത് എച്ച്.ഡി സ്പീക്കർ തുടങ്ങിയ മൊബൈൽ ഫോൺ, ടാബ് ലറ്റ് ആക്സസറീസുകൾ കൂപ്പലിൽ ലഭ്യമാണ്.

error: Content is protected !!