ചോദിക്കാതെയും പറയാതെയും സ്ഥാനാര്‍ത്ഥിയാക്കുന്ന ബി.ജെ.പിയെ പരിഹസിച്ച് എന്‍.എസ് മാധവന്‍

Web desk

മാനന്തവാടിയില്‍ ബി.ജെ.പി അനുവാദം ചോദിക്കാതെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന ഗുരുതര ആരോപണവുമായി മണിക്കുട്ടന്‍ മുന്നോട്ടു വന്നതിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.സ്ഥാനാര്‍ത്ഥി ലിസ്റ്റ് എല്ലാവരും പരിശോധിക്കുന്നത് നന്നായിരിക്കും എന്നാണ് എന്‍.എസ് മാധവന്‍ പറഞ്ഞത്. മണിക്കുട്ടനെ ബി.ജെ.പി അറിയിക്കാതെ സ്ഥാനാര്‍ത്ഥിയെക്കെന്ന വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ടായിരുന്നു എന്‍.എസ് മാധവന്റെ പ്രതികരണം.

ബി.ജെ.പി ദേശീയ നേതൃത്വം നിര്‍ദേശിച്ച മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മണിക്കുട്ടന്‍ പിന്മാറിയിരുന്നു. മണിക്കുട്ടന്റെ സമ്മതമില്ലാതെയാണ് ബി.ജെ.പി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പണിയ ആദിവാസി സമുദായത്തില്‍ പെട്ടയാളാണ് ഇദ്ദേഹം. ഈ വിഭാഗത്തില്‍ നിന്നുള്ള ആദ്യ എം.ബി.എ കാരന്‍ കൂടിയാണ് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ടീച്ചിങ് അസിസ്റ്റന്റായ മണിക്കുട്ടന്‍.പണിയ വിഭാഗത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ദേശീയ നേതൃത്വം മണിക്കുട്ടനെ നിര്‍ദേശിച്ചത്. ബി.ജെ.പിയുടെ ആദ്യ പത്ത് പേരുടെ ലിസ്റ്റില്‍ മണിക്കുട്ടന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു.

error: Content is protected !!