എൽ ഡി എഫ് മെമ്പർമാരുടെ വാർഡുകളിൽ പദ്ധതി വിഹിതം വെട്ടി കുറച്ചെന്നാരോപിച്ച് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു;സമരം രാഷ്ട്രീയ പ്രേരിതമെന്ന് പ്രസിഡന്റ്‌

Report: Rafeeq Thottumukkam

കാരശ്ശേരി : എൽ ഡി എഫ് മെമ്പർമാരുടെ വാർഡുകളിൽ പദ്ധതി വിഹിതം വെട്ടി കുറച്ചെന്നാരോപിച്ച് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഭരണ സമിതിയിൽ വാർഡുകൾക്ക് വീതിച്ച് നൽകിയ എം ജി ഫണ്ട് ഏകപക്ഷീയമായി വെട്ടി കുറച്ച നടപടിയിലും, ഭരണ സമിതി തീരുമാനം തുടർച്ചയായ് അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ചാണ് സെക്രട്ടറി പി രാജീവിനെ ഉപരോധിച്ചത്. ഭരണ സമിതി യോഗത്തിന്റെ മിനുറ്റ്സ് 48 മണികൂറിനകം മെമ്പർ മാർക്ക് നൽകണമെന്ന ഭരണഘടനാ തീരുമാനം പഞ്ചായത്തിൽ നടപ്പിലാക്കാറില്ല. ജമാഅത്തെ ഇസ്ലാമിയുടെ ഭരണമാണ് പഞ്ചായത്തിൽ നടക്കുന്നതെന്നും ഏറ്റവും കൂടുതൽ എം ജി ഫണ്ടും ഇവരുടെ വാർഡിലാണ് നൽകിയതെന്നും സ്വന്തം വാർഡിലേക്ക് ആവശ്യമായ ഫണ്ട് പോലും വാങ്ങിയെടുക്കാൻ കഴിയാത്ത പ്രസിഡന്റാണ് പഞ്ചായത്ത് ഭരിക്കുന്നത് എന്നും എൽ ഡി എഫ് മെമ്പർമാർ ആരോപിച്ചു.

മിനുറ്റ്സ് തിരുത്തുന്നതും , രജിസ്റ്ററിന്റെ കോപ്പി നൽകാത്തതുമായ് ബന്ധപെട്ട പ്രശ്നത്തിൽ ഡി ഡി പി ഉൾപ്പടെ ഉള്ളവർക്ക് പരാതി നൽകുമെന്നും ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മെമ്പർമാർ പറഞ്ഞു.

ധനകാര്യ കമ്മീഷൻ വിഹിതമുൾപ്പെടെ തുടർന്നവരുന്ന ഫണ്ട് എൽ ഡി എഫ് മെമ്പർമാരുടെ വാർഡുകളിൽ കൂടുതലായ് നൽകുമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.അതെ സമയം സമരം രാഷ്ട്രീയ പ്രേരിതമാന്നെന്നു പഞ്ചായത്ത് പ്രസിഡന്റ്‌ സ്മിത ടീച്ചർ പറഞ്ഞു.

error: Content is protected !!