പിൻവാതിൽ നിയമനം; എംഎസ്എഫ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Report: News Desk

കോഴിക്കോട് :പിൻവാതിൽ നിയമനത്തിനെതിരെ എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രകടനമായെത്തിയ പ്രവർത്തകരെ പ്രധാന കവാടത്തിൽ ബാരിക്കേഡുകൾ തീർത്ത് പൊലീസ് തടഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട് അധ്യക്ഷത വഹിച്ചു. സംഘർഷത്തിൽ അർഷിദ് നൂറാംതോട്, ഫസലുറഹ്മാൻ എന്നീ പ്രവർത്തകർക്കു പരുക്കേറ്റു. തുടർന്നു പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

error: Content is protected !!