
Report: Rafeeq Thottumukkam
മുക്കം :ശോചനീയാവസ്ഥയിലായിരുന്ന മുക്കം പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടു കൂടിയ ബഹുനില കെട്ടിടം നിർമിക്കുന്നു .ഉൾഭാഗത്തെ കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് അടർന്നു വീഴുന്ന സ്ഥിതിയിലാണ്. ഇപ്പോൾ സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും തകർച്ച നേരിടുകയാണ്. മുക്കം കോഴിക്കോട് റോഡിൽ ഗവ ആശുപത്രി ജംക്ഷന് സമീപത്താണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.ജോർജ് എം തോമസ് എം എൽ എയുടെ 2020-21 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.25 കോടി ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
കെട്ടിടം 1294 ചതുരശ്ര മീറ്ററിൽ മൂന്ന് നിലകളിലായാണ് നിർമ്മിക്കുന്നത്.താഴെ നിലയിൽ 662 ചതുരശ്ര മീറ്ററിൽ ലോബി,സന്ദർശകമുറി,എസ്.എച്ച്.ഒ എസ.ഐ – ക്രൈം ,എസ്.ഐ-ലോ ആൻഡ് ഓർഡർ,വിറ്റ്നസ്,3 ലോക്കപ്പുകൾ,ശുചിമുറി,ഇൻവെസ്റ്റിഗേഷൻ റൂം, എന്നിവയും ഒന്നാം നിലയിൽ 373 ചതുരശ്ര മീറ്ററിൽ ലൈബ്രററി,സി.പി.ഒ റെസ്റ്റ് റൂം,എം.ടി റൂം,സി.സി.ടി.എൻ.എസ് റൂം,ഓ.പി.എസ് റൂം,ഡ്ബ്ല്യു.പി.സി റെസ്റ്റ് റൂം,പാൻട്രി,ശുചിമുറികൾ,എന്നിവയും രണ്ടാം നിലയിൽ 191 ചതുരശ്ര മീറ്ററിൽ റെക്കോർഡ് റൂം എന്നിവയും മുകളിലായി ഒരു ഒബ്സർവേഷൻ ടവറുമാണ് ഉൾപ്പെടുത്തിയത്.
പരിപാടി ബഹു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ജോർജ് എം തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും.കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ് ഐ.പി.എസ്,മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു,താമരശ്ശേരി ഡി.വൈ.എസ്.പി പ്രഥ്വിരാജൻ,മുക്കം എസ്.എച്ച്.ഒ നിസാം ,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രതിനിധികൾ പങ്കെടുക്കും