
Report: Rafeeq Thottumukkam
കാരശ്ശേരി:അഴിമതിയും കള്ളത്തരങ്ങളും നിറഞ്ഞ ദുര്‍ഭരണത്തില്‍ നിന്നും മുഖം രക്ഷിക്കാനാണ് പ്രതിപക്ഷ നേതാക്കളെ തെരഞ്ഞു പിടിച്ച് ഇടതു സര്‍ക്കാര്‍ കള്ളക്കേസുകളില്‍ പെടുത്തുന്നതെന്നും ഇത്തരം രാഷ്ട്രീയ നാടകങ്ങളെ കേരളത്തിലെ ജനത തിരിച്ചറിയുക തന്നെ ചെയ്യുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ എക്കാലവും മേല്‍ക്കോയ്മ നേടുന്ന ഇടതുപക്ഷത്തിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ പല തെരഞ്ഞെടുപ്പുകളിലും സാധിച്ചിട്ടില്ലായെന്നത് ചരിത്ര വസ്തുതയാണ്. മുമ്പ് നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ഭൂരിപക്ഷം ലഭിച്ചപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഇതാണ് ഉചിതമായ സമയമെന്ന് കരുതി മന്ത്രിസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ഘട്ടത്തില്‍ എല്‍.ഡി.എഫിന് വന്‍ തിരിച്ചടി നേരിട്ട സംഭവം അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
മേഖലയിലും പരാജയപ്പെട്ട ഇടതുസര്‍ക്കാറിന് അഞ്ചു കൊല്ലത്തെ ഭരണനേട്ടം കള്ളക്കടത്തും ക്രമക്കേടുകളും അഴിമതിയും മാത്രമാണെന്നും ത്രിതല പഞ്ചായത്ത് സംവിധാനത്തെയും അധികാര വികേന്ദ്രീകരണത്തെയും നോക്കുകുത്തിയാക്കിയ ഇടതു സര്‍ക്കാറിനെ ജനം തൂത്തെറിയുമെന്നും അദ്ദേഹം പറഞ്ഞു.
ത്രിതല പഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികള്‍ക്ക് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണ പരിപാടിയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ സി കെ കാസിം അധ്യക്ഷനായി.സിപി ചെറിയ മുഹമ്മദ്,കെ വി അബ്ദുറഹ്മാൻ,സി എ മുഹമ്മദ്,വി കെ ഹുസൈൻ കുട്ടി,എൻ കെ അബ്ദുറഹ്മാൻ,പി ജി മുഹമ്മദ്,നാസർഎസ്റ്റേറ്റ് മുക്ക്, കെ പി അബ്ദുറഹ്മാൻ,നടുക്കണ്ടി അബൂബക്കർ,വി എ നസീർ തുടങ്ങിയവർ സംസാരിച്ചു