
newsdesk
മുക്കം : മണാശ്ശേരി ശ്രീ കുന്നത്ത് തൃക്കോവിൽ വിഷ്ണുക്ഷേത്രത്തിന് കീഴിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് എസ് എം എ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി 50000 രൂപ ചികിത്സാ സമിതി ഭാരവാഹികളെ ഏൽപ്പിച്ചു.
ക്ഷേത്രം കമ്മിറ്റിക്ക് വേണ്ടി പി.ചന്ദ്രമോഹനൻ,രാമൻ ഇരട്ടങ്ങൽ,എൻ. ഷൈലജ ടീച്ചർ ,ജാനു ടീച്ചർ,രവി മാസ്റ്റർ പവിത്രം ,എന്നിവരാണ് കല്ലുരുട്ടിയിലെ ഓഫീസിലെത്തി തുക കൈമാറിയത്.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൗദ ടീച്ചർ ,വൈസ് പ്രസിഡണ്ട് ഗംഗാധരൻ ,മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ ജിജി ജ യരാജ്, മുൻ കൗൺസിലർ വിശ്വനാഥൻ നികുഞജം ,ചികിത്സാ സമിതിയുടെ മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.