
newsdesk
മാവൂർ : ഊർക്കടവ് പാലത്തിൽ നിന്നും ശനിയാഴ്ച വൈകിട്ട് മീൻ പിടിക്കുന്നതിനിടെ വല കയ്യിൽ കുടുങ്ങി ചാലിയാറിൽ അകപ്പെട്ട ഇന്ത്യൻ ആർമി ജവാൻ പെരുവയൽ മുണ്ടക്കൽ സ്വദേശി നിധീഷ് നെ പുഴയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തി.
വീണ സ്ഥലത്ത് നിന്നും ഏകദേശം 50 മീറ്റർ മാറിയാണ് ആളെ കണ്ടെത്തിയത്. ഫയർ ഫോഴ്സ് ടീം ഡിങ്കി ഉപയോഗിച്ച് തിരച്ചിൽ നടത്തുമ്പോഴാണ് ആളെ കണ്ടെത്തിയത്.
ഫയർഫോഴ്സിന്റെ കോഴിക്കോട് ജില്ലാ സ്കൂബ ടീം, NDRF,വിവിധ സന്നദ്ധ സംഘടനകൾ നാട്ടുകാർ എന്നിവർ ചേർന്ന് മൂന്ന് ദിവസമായി തിരച്ചിൽ നടത്തിയിരുന്നു.