ലോക കാഴ്ച ദിനത്തോടനുബന്ധിച്ച്മുക്കം കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിന്റെ നേതൃത്വത്തിൽ, നേത്ര പരിശോധനയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

മുക്കം : മുക്കം കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിന്റെ നേതൃത്വത്തിൽ, ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് മുക്കം എച്ച് എസ് എസ്സിൽ നേത്ര പരിശോധനയും, കാഴ്ച സംരക്ഷണം, നേത്രരോഗങ്ങൾ, നേരത്തെയുള്ള നേത്രപരിശോധനയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് കുട്ടികൾക്കായി ബോധവത്കരണ ക്ലാസും നടത്തി.

നേത്രാരോഗ്യവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിച്ചു. 60 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോകൾ വിതരണം ചെയ്തു.

കുട്ടികളിൽ നേത്രാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബാബുരാജ് പി സി, ഓപ്ടോമെട്രിസ്‌റ്റ് മീന കെ ആർ, RBSK നഴ്‌സ്മാരായ നൈസ് വർഗീസ്, സോന, സ്കൂൾ ഹെഡ്മാസ്റ്റർ മനോജ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!