രാഷ്ട്രീയ പോഷൺ മാ 2026 ന്റെ ഭാഗമായി ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ പ്രൊജക്ട് തല പരിപാടികൾ സംഘടിപ്പിച്ചു

ഓമശ്ശേരി:രാഷ്ട്രീയ പോഷൺ മാ 2026 ന്റെ ഭാഗമായി ഐ.സി.ഡി.എസ് ,കൊടുവള്ളി അഡീഷണൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പ്രൊജക്ട് തല പരിപാടികൾ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ഗംഗാധരൻ ഉദ്‌ഘാടനം ചെയ്തു .

കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി.വി .സാദിഖ് അധ്യക്ഷത വഹിച്ച ചടങ്ങിന് കൊടുവള്ളി അഡീഷണൽ ഐ.സി.ഡി.എസ് സി.ഡി.പി.ഓ. തസ് ലീന.എൻ.പി സ്വാഗതം പറഞ്ഞു. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻമുനവ്വർ സാദത്ത് പുനത്തിൽമുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷഹന.എസ്.പി,കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധാമണി ടീച്ചർ,ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ദുൾ സലാം മൂശാരിക്കണ്ടി,ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ സിബി തോമസ്
ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജുനൈദ് തുടങ്ങിയവർ സംസാരിച്ചു. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഗവ. ആയൂര്‍വേദ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ .

ശിവരശ്മി യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി.അങ്കണവാടി ഹെൽപ്പർമാർ ഒരുക്കിയ തനത് ഭക്ഷണ വിഭവങ്ങളുടെയും നാടൻ ഭക്ഷ്യ വസ്തുക്കളുടേയും പ്രദര്‍ശനം ശ്രദ്ധേയമായി. പരിപാടിക്ക് കൊടുവള്ളി അഡീഷണൽ ഐ.സി.ഡി.എസിലെ സൂപ്പർവൈസർമാർ,എൻ.എൻ.എം കോർഡിനേറ്റർ, തുടങ്ങിയവർ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!