
newsdesk
മുക്കം : കർഷകന്റെ വാഴ സാമൂഹികവിരുദ്ധർ വെട്ടിനശിപ്പിച്ചു .കാരശ്ശേരി പഞ്ചായത്തിലെ പന്നിമുക്കിൽ വാഴ കൃഷി ചെയ്യുന്ന തൂങ്ങൽ ഹരിദാസന്റെ 50 തോളം വാഴ യാണ് വെട്ടി നശിപ്പിച്ചത് സർജറി കഴിഞ്ഞ് വിശ്രമത്തിലായ ഹരിദാസൻ കഴിഞ്ഞ ദിവസം വാഴ തോട്ടത്തിൽ എത്തിയപ്പോഴാണ് വാഴകൾ വെട്ടിയത് കണ്ടത്.
കാരശ്ശേരി തൂങ്ങൽ സ്വദേശി ഹരിദാസൻ കാരശ്ശേരി പന്നിമുക്കിൽ ഒന്നര ഏക്കർ സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി ചെയ്ത 50 തോളം 3 മാസം പ്രായമായ വാഴകളാണ് കഴിഞ്ഞ ദിവസം സാമൂഹികവിരുദ്ധർ വെട്ടിനശിപ്പിച്ചത്.
ഒരു വാഴക്ക് പാട്ടവും വളവും കൂലിയുമെല്ലാം ചേർത്താൽ 300 രൂപയോളം ചെലവുവരും അത്തരത്തിലെ50 തോളം വാഴകളാണ് വാഴകളാണ് വെട്ടിനശിപ്പിച്ചത്.
പ്രദേശത്ത് സാമൂഹികവിരുദ്ധരുടെയും കാർഷിക വിളകൾ മോഷ്ട്ടിക്കുന്നവരുടെയും ശല്യം രൂക്ഷമാണെന്ന് കർഷകനായ ഹരിദാസൻ പറഞ്ഞു .സംഭവത്തിൽ കർഷകനായ ഹരിദാസൻ മുക്കം പോലീസിൽ ഇന്ന് പരാതി നൽകും