സ്നേഹത്തണലിൽ സിനിമയുടെ വിസ്മയം: 100-ഓളം ഭിന്നശേഷി കുട്ടികൾക്ക് സൗജന്യ സിനിമാ വിരുന്നൊരുക്കി മുക്കം അഭിലാഷ് തിയേറ്റർ

മുക്കം: മനസിൽ സന്തോഷത്തിന്റെ വർണ്ണവസന്തം തീർത്ത് 100-ഓളം ഭിന്നശേഷി കുട്ടികൾ സിനിമയുടെ വിസ്മയലോകം കണ്ടറിഞ്ഞു. പന്നിക്കോട് ‘ലവ് ഷോർ’ സ്ഥാപനത്തിലെ നൂറിലധികം വരുന്ന ഭിന്നശേഷി കുട്ടികൾക്കാണ് മുക്കം അഭിലാഷ് തിയേറ്റർ മാനേജ്‌മെന്റ് സൗജന്യമായി സിനിമ കാണാൻ അവസരമൊരുക്കിയത്.വലിയ സ്ക്രീനിൽ സിനിമ കണ്ടതിന്റെ അളറ്ററ്റ സന്തോഷവും ആവേശവും കുട്ടികൾ പരസ്പരം പങ്കുവെച്ചു.

തിയേറ്ററിലെ ബിഗ് സ്ക്രീൻ അനുഭവം കുട്ടികൾക്ക് തികച്ചും പുതിയതും മറക്കാനാവാത്തതുമായ ഒന്നായിരുന്നു.കേവലം വിനോദത്തിന് ഉപരിയായി, കുട്ടികളുടെ പഠനത്തിന്റെയും വ്യക്തിത്വ വികസനത്തിന്റെയും ഭാഗമായിട്ടാണ് ഇത്തരമൊരു സിനിമാ അനുഭവം അവർക്ക് സമ്മാനിച്ചതെന്ന് ലവ് ഷോർ മാനേജിങ് ഡയറക്ടർ മുനീർ വ്യക്തമാക്കി.

ഭിന്നശേഷി കുട്ടികൾക്ക് സമൂഹത്തിൽ തുല്യ അനുഭവങ്ങൾ നൽകാനും അവരുടെ മാനസിക സന്തോഷം ഉയർത്താനും ഇത്തരം നല്ല സംരംഭങ്ങൾ വഴിതെളിക്കുന്നു.സമൂഹത്തിന് മാതൃകയായ ഈ വലിയ മനസ്സിന് അഭിലാഷ് തിയേറ്റർ മാനേജ്‌മെന്റിന് ലവ് ഷോർ അധികൃതരും നാട്ടുകാരും നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!