ശസ്ത്രക്രിയയ്ക്ക് കയറ്റിയ 67കാരിയെ മടക്കി അയച്ചതായി പരാതി; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

കോഴിക്കോട്: ഡോക്ടർമാരുടെ അഭാവം ചൂണ്ടിക്കാട്ടി ശസ്ത്രക്രിയ വൈകിപ്പിച്ചതിന് പിന്നാലെ, തുടയെല്ല് പൊട്ടിയ 67കാരിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മടക്കി അയച്ചതായി പരാതി. ഉള്ളിയേരി സ്വദേശിനി ദേവിക്കാണ് ദുരവസ്ഥ നേരിട്ടതെന്നാണ് ബന്ധുക്കളുടെ പരാതി.

പത്ത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് ശസ്ത്രക്രിയ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ രോഗിയുമായി ബന്ധുക്കൾ മടങ്ങിയത്. തുടയെല്ല് പൊട്ടിയതിനെ തുടർന്ന് ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദേവിയെ ശസ്ത്രക്രിയയ്ക്കായി കയറ്റിയെങ്കിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ ശസ്ത്രക്രിയ വൈകിപ്പിച്ചെന്നാണ് പരാതി.

ഒടുവിൽ ശസ്ത്രക്രിയ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ രോഗിയുമായി ബന്ധുക്കൾ ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!