
newsdesk
കോഴിക്കോട്: സെപ്റ്റംബർ 28,29,30 എന്നീ ദിവസങ്ങളിൽ ബാങ്ക് സമരത്തിന് ആഹ്വാനം ചെയ്ത് ജീവനക്കാർ. റിസർവ് ബാങ്ക്, സെബി എന്നിവയെപ്പോലെ ബാങ്കുകൾക്കും ആഴ്ചയിൽ 5 പ്രവൃത്തി ദിവസമാക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമരം. 26,27 തിയ്യതികളിലും അവധി ആയതിനാൽ തുടർച്ചയായ 5 ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല.
അതേ സമയം മൂന്ന് ദിവസത്തെ സമരപ്രഖ്യാപനത്തിന് പിന്നാലെ ബാങ്കുകളുമായി ചർച്ച നടത്താൻ ധനകാര്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളുമായാണ് ധനകാര്യ മന്ത്രാലയം ചർച്ച നടത്തുക. ഇന്നാണ് ചർച്ച നടക്കുക.
സമരമുള്ള ദിവസങ്ങളിൽ ബാങ്കിങ് സേവങ്ങൾ തടസപ്പെടുന്നില്ല എന്നുറപ്പാക്കാനും ഉപയോക്താക്കൾ ബുദ്ധിമുട്ട് നേരിടുന്നില്ല എന്നുറപ്പാക്കാനുമാണ് ചർച്ച. അർദ്ധ വാർഷിക ക്ലോസിങ് കാലയളവ് അടുത്തതിനാൽ തടസ്സങ്ങൾ കുറയ്ക്കുന്നതിനുള്ള അടിയന്തര ക്രമീകരണങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ ചർച്ച ചെയ്തേക്കാം.