
newsdesk
മുക്കം : വർഷങ്ങളായി കുമാരനെല്ലൂർ പ്രദേശവാസികൾ കാത്തിരുന്ന മുക്കം – കുമാരനല്ലൂർ -ഗെയ്റ്റും പടി -തിരുവമ്പാടി റൂട്ടിലെ കെ എസ് ആർ ടിസി ബസ് സർവീസ് ആരംഭിച്ചു.
വർഷങ്ങളായി മുടങ്ങികിടന്ന സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കുമാരനല്ലൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിഎം എൽ എ സി കെ കാസിമിന് നിവേദനം നൽകിയിരുന്നു.അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് സർവീസ് അനുവദിച്ചത്.യു ഡി എഫ് കുമാരനെല്ലൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരനെല്ലൂർ അങ്ങാടിയിൽ സ്വീകരണം നൽകി.
ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം 11.09.26 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കുമാരനല്ലൂരിൽ വെച്ച് മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് യൂനുസ് പുത്തലത്ത്,വാർഡ് മെമ്പർ ജംഷിദ് ഒളകരഎന്നിവർ നിർവഹിച്ചു.
ചടങ്ങിന് ആബിദ്കുമാരനെല്ലൂർ..ബഷീർ കക്കാട്, നിഷാദ് വീച്ചി , കെ.എം അഷ്റഫ് അലി, അംജത് ഖാൻ യു.കെ, ഉമ്മർ എ പി, ചതുക്കൊടി മുഹമ്മദ് ഹാജി, പി ടി സുബൈർ, മോഹൻദാസ് കെ. ഹബീബ് ഒളകര.. മമ്മു പോക്കർ..സുഹറ.. സജ്ന തുടങ്ങിയവർ നേതൃത്വം നൽകി.ഇത് സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ജനകീയ സർവീസ് ആണ് .