കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം

കൊടുവള്ളി: കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം. പാലക്കുറ്റി ജുമാ മസ്ജിദിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും അഞ്ച് സ്‌കൂട്ടറുകളും തകര്‍ന്നു.

നിയന്ത്രണം വിട്ട കാര്‍ റോഡരികിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. പള്ളിയില്‍ നിസ്‌കാരത്തിന് എത്തിയവരുടെ വാഹനമാണ് തകര്‍ന്നത്.

രണ്ട് ദിവസം മുമ്പെടുത്ത പുതിയ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. അപകടത്തിന്റെ കൃത്യമായ കാരണത്തില്‍ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!