താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം

താമരശ്ശേരി: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍ വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദിച്ചത്. താമരശ്ശേരി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ഒരേ ഡ്രസ് കോഡില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തടയുകയായിരുന്നുവെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു. തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആയുധമുപയോഗിച്ച് മര്‍ദിച്ചെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. താമരശ്ശേരി പൊലീസ് വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി.വിദ്യാര്‍ഥികളുടെ മുഖത്താണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!