ചോദ്യ പേപ്പർ മാറി; ഇന്ന് ഉച്ചയ്ക്ക് നടത്താനിരുന്ന പി.എസ്.സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: ഇന്ന് (ജൂലൈ 18) ഉച്ചയ്ക്ക് 1.30 മുതൽ 3.05 വരെ നടത്താനിരുന്ന കേരള പി.എസ്.സി പത്താംതല പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടം റദ്ദാക്കി. കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ചോദ്യ പേപ്പർ മാറിയതാണ് പരീക്ഷ റദ്ദാക്കാൻ കാരണം. രാവിലെയും ഉച്ചക്കും രണ്ടു ഘട്ടങ്ങളിലാണ് പരീക്ഷ നടത്തേണ്ടിയിരുന്നത്. ഉച്ചക്ക് ശേഷം നടത്തേണ്ട ചോദ്യ പേപ്പറാണ് രാവിലെ നൽകിയത്.

സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കി എന്നാണ് പി.എസ്.സി പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണം. എല്ലാ ജില്ലകളിലും ചോദ്യ പേപ്പർ മാറിയതായി റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!