നാന്നൂറ് രൂപയിലധികം നൽകേണ്ടി വരും; ജില്ലയിൽ ഈ മാസം 15 മുതൽ ബീഫിന് വില കൂടും

കോഴിക്കോട്: മലബാർ മേഖലയിൽ ബീഫിന് വില കൂടും. പുതുക്കിയ വിലയനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 460 രൂപയുമാകും. ഈ മാസം 15 മുതലാണ് പുതിയ വില പ്രാബല്യത്തിൽ വരിക.

ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗമാണ് വിലകൂട്ടാനുള്ള തീരുമാനമെടുത്തത്.കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കന്നുകാലികൾക്ക് വില വർദ്ധിച്ചതാണ് ഇറച്ചിയുടെ വില വർദ്ധിക്കാൻ കാരണം. മാംസ വ്യാപാര മേഖലയിലെ ഉപോത്പ്പന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവും വില വർദ്ധിക്കാൻ കാരണമായി.

പഴയ നിരക്കനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 340 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 360 രൂപയുമായിരുന്നു വില. നിലവിൽ തെക്കൻ മേഖലകളിൽ 520 മുതൽ 600 രൂപക്ക് വരെ കച്ചവടം ചെയ്യുന്നവരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!