ഓമശ്ശേരിയിൽ പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ‘കോംപസ്’ കരിയർ ഗൈഡൻസ് പദ്ധതിക്ക് തുടക്കമായി

ഓമശ്ശേരി: പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് തൊഴിൽ മാർഗനിർദേശം നൽകുന്ന കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്റെ ‘കോംപസ്’ കരിയർ ഗൈഡൻസ് പദ്ധതിക്ക് തുടക്കമായി.

പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനവർ സാദത്ത് പുനത്തിൽ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഷീജ അധ്യക്ഷത വഹിച്ചു.ഉന്നത വിദ്യാഭ്യാസം, തൊഴിൽ സാധ്യതകൾ, നൈപുണ്യ പരിശീലനം എന്നിവയിൽ വിദ്യാർത്ഥികൾക്ക് വ്യക്തമായ ദിശാബോധം നൽകുകയാണ് കോംപസ് പദ്ധതിയുടെ ലക്ഷ്യം.

എ.ഡി.എം.സി ജുബ്നു, ഡി.പി.എം അനഘ, ബ്ലോക്ക് കോ-ഓർഡിനേറ്റർ നിഷ ബേബി, എസ്.ടി അനിമേറ്റർമാരായ ശോഭന, ദിവ്യ, വിനീത എന്നിവർ പങ്കെടുത്തു. ക്ലാസ് നയിച്ചത് മുഹമ്മദ് റിയാസ് ആണ്.കുടുംബശ്രീ അംഗങ്ങൾ, ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!