
newsdesk
മുക്കം : ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനം ജൂലൈ 12,13,14 നടക്കും . ജില്ലാ സമ്മേളന പ്രചരണാർഥംഡിവൈഎഫ്ഐ കൊടിയത്തൂർ മേഖല കമ്മിറ്റി ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു .
ചിത്രരചന മത്സരം മുൻ ജില്ലാപ്രസിഡന്റ് സ: ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. DYFI കൊടിയത്തൂർ മേഖലാ സെക്രട്ടറി രതീഷ് എ പി സ്വാഗതവും, പ്രസിഡന്റ് മുഹമ്മദ് ആഷിക് അധ്യക്ഷത വഹിച്ചു.ട്രഷറർ ഷാമിൽ കെ,ഫബിത കെ ടി, ശരത്ത് പി കെ,ഹാഷ്മി നിയാസ്, മനുഗോഷ്,റിന്റു, നിവേദ്യ,അനിൽ ചുണ്ടേൽ എന്നിവർ നേതൃത്വം നൽകി .
വിജയികൾക്ക് ജില്ലാ കമ്മിറ്റി അംഗം ഇ . അരുൺ സർട്ടിഫിക്കറ്റും പ്രൈസ് മണിയും വിതരണം ചെയ്തു ,പങ്കെടുത്ത മുഴവൻ കലാകാരന്മാർക്കും പാർട്ടിസിപ്പന്റ് സർട്ടിഫിക്കറ്റും നൽകി . പരിപാടിയിൽ ബ്ലോക്ക് കമ്മിറ്റി അംഗം അബി ഇ നന്ദിയും പറഞ്ഞു .