
newsdesk
തിരുവമ്പാടി : ഡി വൈ എഫ് ഐ കൂടരഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പഠനോത്സവം പദ്ധതിയുടെ മേഖല തല ഉദ്ഘാടനം മഞ്ഞക്കടവ് എൽ.പി സ്കൂളിൽ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി ജാഫർ ശരീഫ് നിർവ്വഹിച്ചു.
മേഖല പ്രസിഡന്റ് വിപിൻ കെ അധ്യക്ഷനായി മേഖല സെക്രട്ടറി മുഹമ്മദ് ഫാരിസ്,ജോ:സെക്രട്ടറി ദിവ്യ അരുൺ,റോഷ് റോയ്,വാർഡ് മെമ്പർ തോമസ് മാത്യു,സ്കൂൾ അദ്ധ്യാപകൻ റിയാസ് തുടങ്ങിയവർ സംസാരിച്ചു.