
newsdesk
മുക്കം : തോട്ടുമുക്കം , കക്കാടംപൊയിൽ റൂട്ടിലെ കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയിൽ വെച്ച് ഡസ്റ്റർ കാറിന് തീപിടിച്ചു.
കാർ പൂർണ്ണമായും കത്തിയമർന്ന നിലയിലാണ്. സംഭവത്തെ തുടർന്ന് മുക്കത്തു നിന്നും ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി . കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ പരിക്കില്ലാതെ രക്ഷപെട്ടു .