
newsdesk
മുക്കം: കാരശേരി കറുത്തപറമ്പ് മോലിക്കാവിൽ തേങ്ങവലിക്കുന്നതിനിടെ നാലുതൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു.ഗോതമ്പ് റോഡ് സ്വദേശി കണ്ണൻകുട്ടി(57) കുവ്വപറമ്പത്ത് വാസു (55) എന്നിവർക്കും തേങ്ങപെറുക്കിയിടാൻ സഹായികളായെത്തിയ രണ്ട് സ്ത്രീകൾക്കുമാണ് കുത്തേറ്റത്.
തെങ്ങിൻ മുകളിൽ കൂടുകൂട്ടിയിരുന്ന കടന്നൽക്കൂട്ടം തേങ്ങവലിക്കുന്നതിനിടെ ഇളകിയാണ് ഇവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. വലിയപറമ്പിലുള്ള സ്വകാര്യ വ്യക്തിയുടെ മോലിക്കാവിലെ പറമ്പിൽ രാവിലെ ജോലിക്കെത്തിയപ്പോഴാണ് സംഭവം.കൂട്ടത്തിൽ നന്നായി കുത്തേറ്റ കണ്ണൻകുട്ടി ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി ബോധരഹിതനായി.ഉടൻ ഓടത്തെരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവിടെ ഡോക്ടറില്ലെന്ന് പറഞ്ഞ് പ്രാഥമിക ചികിത്സപോലും നൽകാതെ മടക്കിയയച്ചെന്നും ആക്ഷേപമുണ്ട്.തുടർന്ന് മുക്കത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് ചികിത്സ നടത്തിയത്.
ദേഹമാസകലം കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കണ്ണൻകുട്ടി പിന്നീട് അപകടനില തരണം ചെയ്തെങ്കിലും ആശുപത്രി ചികിത്സ തുടരുകയാണ്.മറ്റു മൂവർക്കും സാരമായ പരിക്കേറ്റിട്ടില്ല.