
newsdesk
മുക്കം : മലയോരമേഖലയിൽ ആവേശവും ആഹ്ളാദവും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ശേഷം ഇന്ന് വോട്ടെടുപ്പ്. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പിൽ തിരുവമ്പാടി നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ലിന്റോജോസഫും യു ഡി എഫിന്റെ സ്ഥാനാർത്ഥി സി .കെ കാസിമും രാവിലെ എത്തി വോട്ട് രേഖപ്പെടുത്തി .
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിലെ നൂറ്റിയാറാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത സി .കെ കാസിം നമ്മൾ തിരിച്ചുവരികയാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പതാക ഉയർത്തിപ്പിടിക്കാൻ, തിരുവമ്പാടിയിൽ കൂടെ ഉണ്ടാകണം എന്ന് അഭ്യർത്ഥിച്ചു .
കൂമ്പാറ ഗവർമെന്റ് ട്രൈബൽ എൽ പി സ്കൂളിൽ 117 ബൂത്തിൽ വോട്ട് രേഖ പെടുത്തിയ ലിന്റോ ജോസഫ്
ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ആത്മവിശ്വാസം പങ്കുവെച്ചു .നിലവിൽ മലയോരത്ത് സമാധാനപരമായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത് .