താമരശ്ശേരി ,പെരുമ്പള്ളിയിൽ കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് 5 പേർക്ക് പരുക്കേറ്റു. അമ്പായത്തോട് മിച്ചഭൂമി സ്വദേശികളായ രാജു ( 57), അംബിക (55), ശ്രീഷ്മ (27), അഖിൽ (32), നിഹാര (8 മാസം).എന്നിവർക്കാണ് പരിക്കേറ്റത്.

ദേശീയപാത അടിവാരം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോക്ക് മുന്നിലാണ് കാട്ടുപന്നി ചാടുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!